കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 22 നവംബര്‍ 2023 (09:12 IST)
മലയാളികളുടെ ഇഷ്ടതാരമാണ് കാവ്യാമാധവന്‍. നടിയുടെ പഴയകാല അഭിമുഖങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. മുന്‍ വിവാഹത്തെ കുറിച്ചും നടി അതില്‍ പറയുന്നുണ്ട്.
'വിവാഹം എന്ന സങ്കല്‍പ്പത്തോട് ഒരു എതിര്‍പ്പും എനിക്കില്ല. അങ്ങനെയുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി നടത്തി. അത് സക്‌സസ് ആവാത്തത് അവരുടെ തെറ്റല്ലല്ലോ,- എന്നാണ് മുന്‍ വിവാഹത്തെക്കുറിച്ച് പഴയൊരു അഭിമുഖത്തില്‍ കാവ്യാ പറഞ്ഞത്. ദിലീപ്-മഞ്ജു വാര്യര്‍ വേര്‍പിരിയലിനെ കുറിച്ച് കാവ്യയോട് ചോദ്യം അഭിമുഖത്തിനിടെ വന്നു.
എന്നാല്‍ ആ ചോദ്യത്തോട് ക്ഷോഭത്തോടെയാണ് കാവ്യ പ്രതികരിച്ചതെന്നും അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 'എല്ലാത്തിനും ഞാന്‍ ആണോ കാരണം', എന്നാണത്രെ കാവ്യാ ചോദിച്ചത്. മാത്രമല്ല ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ ബാധിക്കില്ലെന്നും കാവ്യ പറഞ്ഞു.