ആരാണ് കാളിദാസിന്റെ ഭാര്യയാക്കാന്‍ പോകുന്ന താരിണി കലിംഗരായര്‍? ജയറാമിന്റെ മരുമകളെ കുറിച്ച് കൂടുതല്‍ അറിയാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (15:02 IST)
കാളിദാസ് ജയറാം വിവാഹിതനാകാന്‍ പോകുകയാണ്. ചെന്നൈ സ്വദേശിയായ താരിണി കലിംഗരായര്‍ ആണ് നടന്റെ ജീവിത പങ്കാളി. 23 വയസ്സാണ് താരിണിയുടെ പ്രായം കാളിദാസ് ആകട്ടെ മുപ്പതാം വയസ്സിലേക്ക് ചുവടുവെക്കുന്നു.

ചെന്നൈയിലെ ഭവന്‍സ് രാജാജി വിദ്യാശ്രമം എന്ന സ്‌കൂളിലാണ് താരിണി പഠിച്ചത്.ചെന്നൈയിലെ MOP വൈഷ്ണവ് കോളേജ് ഫോര്‍ വിമനില്‍ നിന്നും വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. പഠനത്തോടൊപ്പം തന്നെ മോഡലില്‍ രംഗത്തും താരിണി സജീവമാകാനുള്ള ശ്രമങ്ങള്‍ നടത്തി. പതിനാറാം വയസ്സിലാണ് മോഡലിംഗ് ആരംഭിച്ചത്. സിനിമ നിര്‍മ്മാണവും നടി പഠിച്ചിട്ടുണ്ട്. 2021ല്‍ മിസ് ദിവാ എന്ന സൗന്ദര്യ മത്സരത്തില്‍ തേര്‍ഡ് റണ്ണര്‍ അപ്പായി. ഇതോടെ കൂടുതല്‍ ഉയരങ്ങളിലേക്ക് താരിണി എത്തി.

പരസ്യം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ ഒരുകോടിക്ക് പുറത്താണ് താരിണിയുടെ ആകെ മൂല്യം. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും ആരോഗ്യസംബന്ധിയായ വസ്തുക്കളുടെയും പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ ആഡംബര ഭവനവും ഓഡി കാറും താരിണിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :