എല്ലാവരും ഒരുമിച്ച് പോകുമ്പോഴല്ലേ രസം? ഈ ആണുങ്ങൾ മാത്രം അവിടെ പോയിട്ട് എന്ത് ചെയ്യാനാ? - തൃശൂർ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് റിമ കല്ലിങ്കൽ

തൃശൂർ പൂരം ആണുങ്ങളുടേത് മാത്രമാണ്: റിമ കല്ലിങ്കൽ

Last Modified തിങ്കള്‍, 13 മെയ് 2019 (13:01 IST)
തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് നടി റിമ കല്ലിങ്കൽ. ഏഷ്യാവില്ലിലെ ടോക്ക് ടോക്കില്‍ രേഖാമേനോന് നല്‍കിയ അഭിമുഖത്തിലാണ് റിമ പൂരമടക്കമുളള കാര്യങ്ങളിലെ സ്ത്രീ വിവേചനത്തെക്കുറിച്ച് പറഞ്ഞത്. വിദേശത്തൊക്കെ വലിയ വലിയ ഫെസ്റ്റിവലുകള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ വരുന്നതെന്നും റിമ ചോദിക്കുന്നു.

‘തൃശൂർ പൂരം ശരിക്കും ആണുങ്ങളുടേത് മാത്രമാണ്. കഷ്ടമാണ്. വിദേശ രാജ്യങ്ങളിൽ ഫെസ്റ്റിവൽ‌സ് നടത്തുമ്പോൾ ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങളും വരുന്നുണ്ട്. അപ്പോൾ ഇവിടെ ഒരു പ്രശ്നമുണ്ട്. തിരക്ക് കാരണം പേടിയാണ്. അമ്പലങ്ങൾ, പൊതു സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണെങ്കിലല്ലേ ഒരു രസമുള്ളു? അല്ലാതെ ആണുങ്ങൾ മാത്രം അവിടെ പോയിട്ട് എന്താ ചെയ്യുന്നേ? എനിക്ക് മനസിലാകുന്നില്ല. എല്ലാവരും ഒരുമിച്ച് കൂടുക എന്നതാണല്ലോ ഉത്സവം. എന്നാൽ, അവിടെ അത് നടക്കുന്നില്ല. ആകെ വരുന്നത് ആണുങ്ങൾ മാത്രമാണ്.’ - റിമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :