സിനിമ റിലീസ് ചെയ്യാനിരിക്കെ യുവ സംവിധായകൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് റെയിൽ ട്രാക്കില്‍ നിന്ന്

  arun varma , director , Cinema , thug life , death , അരുണ്‍ വര്‍മ , റെയില്‍‌വെ , സിനിമ , മരണം
കോഴിക്കോട്​| Last Updated: ശനി, 11 മെയ് 2019 (16:19 IST)
യുവ സംവിധായകനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നവാഗത സംവിധായകനായ അരുൺ വർമ്മ (27)യെയാണ് ​അത്താണി ആനേടത്ത് റെയിൽ പാളത്തിൻമേൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അരുണിന്റെ ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുന്നതിനിടയിലാണ് ദാരുണസംഭവം. വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു അരുണ്‍ സമീപകാലത്താണ് സിനിമയില്‍ കൂടുതല്‍ സജീവമായത്. ഒമര്‍ ലുലു സംവിധാനം ചെയ്‌ത അഡാറ് ലവ് എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു.

ആകാശ് ജോൺ കെന്നടിയുടെ
തിരക്കഥയിൽ ഷൈൻ നിഗത്തെ നായകനാക്കി അരുൺ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ 'തഗ് ലൈഫ്' ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കെ ആണ് ഈ സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :