റിമി ടോമിയുടെ വിവാഹ മോചനത്തിന് പിന്നിലും ദിലീപ്! - സത്യമെന്ത്?

Last Updated: ശനി, 11 മെയ് 2019 (14:49 IST)
അടുത്തിടെയാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കാത്തിരിപ്പിനൊടുവിൽ കുഞ്ഞു ജനിക്കുന്നത്. ആരാധകർ ഏറെ ആഘോഷിച്ച ആ വാർത്തയ്ക്കൊപ്പം അവർ ഒന്നു കൂടി പ്രാർത്ഥിച്ചു. റിമി ടോമിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ എന്ന്. എന്നാൽ, ആ ആഗ്രഹത്തിന് അധികം ആയുസുണ്ടായിരുന്നില്ല. റിമിയും റോയിസും പന്ത്രണ്ട് വർഷത്തെ വിവാഹജീവിതത്തിനൊടുവിൽ വേർപിരിയാൻ ഒരുങ്ങുകയാണെന്ന വാർത്തയും വന്നു.

തുടക്കത്തിൽ ആരോപണവും ഗോസിപ്പും മാത്രമാണെന്ന് കരുതിയെങ്കിലും സത്യമായിരുന്നു. ഇരുവരും ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യുകയും ചെയ്തു. പരസ്പര സമ്മതപ്രകാരമുള്ള വേർപിരിയലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മാത്രമാണ് തനിക്ക് ഈ ദാമ്പത്യം നേടി തന്നതെന്ന് ഭർത്താവ് റോയിസ് വെളിപ്പെടുത്തുകയും കൂടി ചെയ്തതോടെ സംഭവത്തിൽ റിമി ടോമി പൊതുമധ്യത്തിന് മുന്നിൽ കുറ്റക്കാരി ആയി മാറി.

വിവാഹവും വിവാഹമോചനവും അവരുടെ കുടുംബകാര്യമാണെന്നും സ്വകാര്യ കാര്യങ്ങളാണ് അതെല്ലാമെന്നുമുള്ളത് മലയാളികളിൽ ഒട്ടുമിക്ക ആളുകളും മറന്നു. റിമിയെ മോശക്കാരി ആക്കാൻ നെട്ടോട്ടമോടിയവർ ഒടുവിൽ കണ്ടു പിടിച്ചത് നടൻ ദിലീപിനെയാണ്. ഡിവോഴ്സിന് ദിലീപ് ആണ് പ്രധാന കാരണക്കാരനെന്ന് വരെയായി കാര്യങ്ങൾ.

റിമിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ഇക്കാരണത്താൽ റോയിസിനെ ഒഴുവാക്കുകയായിരുന്നുവെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. റിമിയുടെ പ്രണയത്തെ കുറിച്ച് അറിയാവുന്നയാൾ ദിലീപ് ആണെന്നാണ് പുതിയ ഗോസിപ്പ്. ദിലീപുമായുള്ള റിമി ടോമിയുടെ അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. എന്നാൽ, ഈ ഒരു അടുപ്പം വെച്ച് മാത്രം സംഭവത്തിൽ ദിലീപിനെ വലിച്ചിഴയ്ക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്നാണ് ദിലീപ് ഫാൻസ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :