ഇതെന്തുപറ്റി? ശരീരഭാഗങ്ങൾ പോസ്റ്റ് ചെയ്ത് കാജൽ അഗർവാൾ; അമ്പരന്ന് ആരാധകർ

Last Modified ശനി, 11 മെയ് 2019 (16:31 IST)
തെന്നിന്ത്യയിലെ സൂപ്പർ താരമാണ് കാജൽ അഗർവാൾ. കൈ നിറയെ ചിത്രങ്ങളുമായി വിവിധ ഭാഷകളിൽ സജീവമാണ് കാജൽ. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും നടി സജീവമാണ്. ഇപ്പോൾ കാജലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുകയാണ്.

ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി കാജൽ പോസ്റ്റ് ചെയ്തത് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. താരത്തിന് അബദ്ധം പിണഞ്ഞതാണോയെന്ന് ആദ്യം ആരാധകർ കരുതി. താരമെന്തിന് ഇങ്ങനെ ചെയ്തു എന്ന ചർച്ചയുമായി . പോസ്റ്റ് ചെയ്തിരുന്നത് ശരീരഭാഗങ്ങളുടെ ചിത്രങ്ങളായിരുന്നു. നിരവധി പേർ ഈ ചോദ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ പോസ്റ്റിന് പിന്നിലെ ഗുട്ടന്‍സ് പിന്നീടാണ് മനസ്സിലായത്. ഗ്രിഡ് പോസ്റ്റ് എന്ന പരീക്ഷണവുമായാണ് നടിയെത്തിയത്. പ്രത്യേകമായ രീതിയില്‍ ഈ ചിത്രങ്ങള്‍ അടുക്കിപ്പെറുക്കിയാല്‍ അത് താരത്തിന്റെ ചിത്രമായി മാറും. താരം ഇത്തരത്തില്‍ 12 ചിത്രങ്ങളായിരുന്നു ഗ്രിഡ് പോസ്റ്റിനായി പോസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :