അനുബന്ധ വാര്‍ത്തകള്‍
- ഗംഭീര കളക്ഷനുകൾ വാരിക്കൂട്ടി മധുരരാജ അഞ്ചാം ദിവസത്തിലേക്ക്; എക്സ്ട്രാ ഷോകളുമായി രാജയുടെ കുതിപ്പ്
- മധുരരാജ മൊബൈലില്‍ പകര്‍ത്തി: പതിനാലുകാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
- മധുരരാജയ്ക്ക് ടിക്കറ്റില്ല; അധികം ഷോ കളിച്ച് തിയേറ്ററുകള്‍ - 50 കോടിയിലേക്ക് കുതിച്ചെത്തി, ഈ പടം ഇതെങ്ങോട്ടാണ് പായുന്നത്!
- മമ്മൂട്ടിയായി പൃഥ്വിരാജ് !
- 143 അടിയിൽ തലയുയർത്തി മമ്മൂട്ടി കട്ട്ഔട്ട്;അപൂർവ്വനേട്ടം ഇനി തിരുവനന്തപുരത്തിന് സ്വന്തം
ഈ നിസാര കാര്യത്തിനാണോ മമ്മൂക്ക കൂളിങ് ഗ്ലാസ് വയ്ക്കുന്നത് ?; ചിരിവരും കാരണമറിഞ്ഞാല്‍
ലൊക്കേഷനിലേക്ക് വരുമ്പോഴെല്ലാം കൂളിങ് ഗ്ലാസ് വെച്ചാണ് മമ്മൂട്ടി വരാറുള്ളത്.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വരവ് തെളിയിച്ച് മുന്നേറുകയാണ് മമ്മൂക്ക.ഏത് തരത്തിലുള്ള കഥാപാത്രത്തെയും മനോഹരമാക്കാനുള്ള വൈദഗദ്ധ്യവും അദ്ദേഹം പുറത്തെടുക്കാറുണ്ട്. വളര്‍ന്നുവരുന്ന ഒരു താരമാണ് താനെന്നും ബോണ്‍ ആക്ടറല്ലെന്നും ഇന്നും അഭിനയപഠനം പൂര്‍ത്തിയായിട്ടില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ മമ്മുക്ക പറഞ്ഞിരുന്നു.മമ്മൂട്ടിയുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂളിങ് ഗ്ലാസ്.
ലോക്കേഷനിലേക്കും ആള്‍ക്കൂട്ടത്തിലേക്കുമൊക്കെ ഇറങ്ങുമ്പോള്‍ അദ്ദേഹം കൂളിങ് ഗ്ലാസും വെച്ച് സ്റ്റൈലിഷായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അദ്ദേഹത്തിന്റെ കൂളിങ് ഗ്ലാസ് പ്രേമത്തെക്കുറിച്ചുള്ള കാരണം സംവിധായകനായ ടിഎസ് സജി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടയിൽ വ്യക്തമാക്കുന്നുണ്ട്.
ലൊക്കേഷനിലേക്ക് വരുമ്പോഴെല്ലാം കൂളിങ് ഗ്ലാസ് വെച്ചാണ് മമ്മൂട്ടി വരാറുള്ളത്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് തങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നതായി ടിഎസ് സജി പറയുന്നു. താന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കായിരിക്കുമെന്നും സ്വഭാവികമായി തനിക്കൊരു ചമ്മലുണ്ടാവാറുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്. അപ്പോള്‍ പുള്ളിക്ക് ആരെ വേണേലും നോക്കാമല്ലോ. എല്ലാവരോടും ഗുഡ് മോണിങ്ങൊക്കെ പറഞ്ഞ് വളരെ പോസിറ്റീവായാണ് പുള്ളി സെറ്റിലെത്തുന്നത്.