ഗംഭീര കളക്ഷനുകൾ വാരിക്കൂട്ടി മധുരരാജ അഞ്ചാം ദിവസത്തിലേക്ക്; എക്സ്ട്രാ ഷോകളുമായി രാജയുടെ കുതിപ്പ്

കേരളത്തിന് പുറമെയുള്ള സെന്ററുകളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Last Modified ബുധന്‍, 17 ഏപ്രില്‍ 2019 (09:08 IST)
പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു മധുരരാജ. മമ്മൂട്ടിയുടെ രാജയെന്ന കഥാപാത്രത്തിന്റെ രണ്ടാംവരവിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 12നായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ആദ്യ ദിനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് കലക്ഷന്‍ റിപ്പോര്‍ട്ടുമായി അണിയറപ്രവര്‍ത്തകരെത്തിയത്. ലൂസിഫര്‍ പ്രഭാവത്തിനിടയിലം പതറാതെ കുതിക്കുകയാണ് ചിത്രമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

നാലംദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 4.99 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. 95.16 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. ഇതിനോടകം തന്നെ 20.88 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്.കൊച്ചിയിലെ സിംഗിള്‍സില്‍ നിന്നും 4.57 ലക്ഷമാണ് ലഭിച്ചത്. ട്രിവാന്‍ഡത്തെ ഏരീസ് പ്ലക്‌സില്‍ നിന്നും 6.94 ലക്ഷമാണ് സിനിമയ്ക്ക് വിഷുദിനത്തില്‍ ലഭിച്ചത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 13 ലക്ഷമാണ് കഴിഞ്ഞ ദിവസം ചിത്രം സ്വന്തമാക്കിയത്. തിരുവനന്തപുരത്തെ സിംഗിള്‍സില്‍ നിന്നും 9.49 ലക്ഷമാണ് ചിത്രത്തിന് വിഷു ദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വാരാന്ത്യത്തിന് പിന്നാലെയായി വിഷുവും കൂടി എത്തിയതോടെ ഗംഭീര തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്.

കേരളത്തിന് പുറമെയുള്ള സെന്ററുകളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 6.43 ലക്ഷമാണ് ചിത്രം നാലാം ദിനത്തില്‍ നേടിയത്. ഇതുവരെയായി 54. 7 ലക്ഷമാണ് ചിത്രം ഇവിടെ നിന്നും സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബെംഗലുരുവില്‍ നിന്നും തേര്‍ഡ് ഹൈയസ്റ്റ് ഗ്രോസര്‍ എന്ന റെക്കോര്‍ഡും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മധുരരാജയുടെ 4 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുമായി അണിയറപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്. വേള്‍ഡ് വൈഡായി 32.4 കോടിയാണ് സിനിമ സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്.

27 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രമൊരുക്കിയതെന്ന് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിതകഥയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമയെന്ന വിശേഷണവും ഈ ചിത്രത്തിന് സ്വന്തമാണ്. ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. 67 ലും അദ്ദേഹത്തിന് എങ്ങനെ ഇങ്ങനെ ചെയ്യാനാവുന്നുവെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ ...

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു, മന്ത്രിമാർ ...

സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു, മന്ത്രിമാർ രാജി വെച്ചത് പേടിച്ച്? സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി
മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതിന് പിന്നാലെയാണ് കെ.പൊന്മുടി രാജി വെച്ചത്.

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ...

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍
രാവിലെ എട്ട് മണിയോടെ തന്നെ താരങ്ങള്‍ ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകുകയായിരുന്നു.

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ ...

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്
പോപ്പ് ഫ്രാന്‍സിസിന്റെ മരണത്തെത്തുടര്‍ന്ന്, കത്തോലിക്കാ സഭയുടെ പുതിയ നേതാവിനെ ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്
പല രാജ്യങ്ങളും ആഴ്ചയില്‍ 3 ദിവസം അവധി എന്ന നിലയിലേക്ക് മാറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ...