മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ; സന്തോഷ് ശിവൻ ഇല്ല, സംവിധാനം രതീഷ് അമ്പാട്ട്?

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (12:52 IST)
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് അറിയിച്ച സിനിമയാണ് കുഞ്ഞാലി മരയ്ക്കാർ. കഴിഞ്ഞ വർഷമാണ് ഓഗസ്ത് സിനിമാസ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, മറ്റ് പല ചിത്രങ്ങളുടെയും തിരക്കിലായതിനാൽ സന്തോഷ് ശിവന് മരയ്ക്കാർ സംവിധാനം ചെയ്യാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സന്തോഷ് ശിവനു പകരം രതീഷ് അമ്പാട്ട് ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ ദിലീപിനെ നായകനാക്കി ‘കമ്മാരസംഭവം’ എന്ന ചിത്രം സംവിധാനം ചെയ്ത രതീഷിന്റെ രണ്ടാമത്തെ സിനിമയാകും കുഞ്ഞാലി മരയ്ക്കാർ. എന്നാൽ, ഓഗസ്ത് സിനിമാസ് ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

രണ്ട് ആണ് മലയാളത്തിൽ വരാൻ പോകുന്നത്. മമ്മൂട്ടി ചിത്രത്തിനു പുറമേ, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവും അണിയറയിൽ ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്നേറുകയാണ്. മോഹൻലാലിനെ കുഞ്ഞാലിയായി ഉടൻ തന്നെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. എന്നാൽ, മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരുടെ സ്ഥി എന്തെന്ന് ആരാ‍ധകർക്കും അറിയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :