‘യാത്ര അതിഗംഭീരം, മമ്മൂട്ടി അസാധ്യം’; രാം ഗോപാൽ വർമ - പരിഹസിച്ചവരെ കൊണ്ട് കൈയ്യടിപ്പിച്ച് മമ്മൂട്ടി !

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (08:26 IST)
മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. അവസരങ്ങൾ കിട്ടിയപ്പോഴൊക്കെ ഇരുവരേയും കണക്കിനു പരിഹസിച്ചയാളാണ് ബോളിവുഡ് ഹിറ്റ്‌മേക്കർ രാം ഗോപാൽ വർമ. ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ കേരളം സന്ദർശിച്ചപ്പോൾ ആൾക്കൂട്ടം കണ്ട് മമ്മൂട്ടിയും മോഹൻലാലും കരഞ്ഞിട്ടുണ്ടാകുമെന്ന് ആയിരുന്നു വർമ കുറിച്ചത്.

മമ്മൂട്ടിയെ വിമർശിക്കാനും കളിയാക്കാനും കിട്ടിയിരുന്ന ചാൻസ് ഒന്നും ആർജിവി നഷ്ടപ്പെടുത്താറില്ല. എന്നാൽ, ഒടുവിൽ രാം ഗോപാൽ വർമയും വാക്ക് മാറ്റിയിരിക്കുകയാണ്. മമ്മൂട്ടിയുടെ യാത്രയെയും മമ്മൂട്ടിയുടെ അഭിനയത്തെയും വാനോളം പ്രശംസിച്ച് ആർജിവിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. സിനിമ അതിഗംബീരമാണെന്നും വൈ എസ് ആറിനെ മമ്മൂട്ടി അനശ്വരമാക്കിയെന്നും വർമ കുറിച്ചു.

ലക്ഷ്മി എൻടിആർ എന്ന പേരിൽ‌ ആന്ധ്രയുടെ മറ്റൊരു ഇതിഹാസ നായകൻ എൻടിആറിനെ പറ്റിയുളള ആർജിവിയുടെ സിനിമ ഉടൻ റിലീസ് ആകാനിരിക്കെയാണ് അഭിനന്ദനം എന്നതാണ് ശ്രദ്ധേയം. അതേസമയം, പരിഹസിച്ചവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ചാണ് മമ്മൂട്ടിയുടെ ശീലമെന്നാണ് ഫാൻസ് പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :