സ്ത്രീ ആരാധകര്‍ കൂടുതലുള്ള നടന്‍,പഴയ ചോക്ലേറ്റ് ഹീറോ, നടനെ പിടികിട്ടിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ജൂണ്‍ 2022 (12:02 IST)

സിനിമ താരങ്ങളുടെ കുട്ടിക്കാലം ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഈ ചിത്രത്തില്‍ കാണുന്നതും ഒരുകാലത്ത് മലയാളികളുടെ ചോക്ലേറ്റ് താരമായിരുന്ന നടനാണ്.ആളെ പിടികിട്ടിയോ?

ഒറ്റനോട്ടത്തില്‍ പിടി കിട്ടണമെന്നില്ല.അത് മറ്റാരുമല്ല നടന്‍ റഹ്‌മാന്‍ ആണ്. ഊട്ടിയില്‍ പഠിക്കുന്ന സമയത്താണ് സിനിമയിലേക്കുള്ള നടന്റെ വരവ്. കെ.എം.എ. റഹ്‌മാന്‍-സാവിത്രി നായര്‍ ദമ്പതികളുടെ മകനായി 1967 മേയ് 23-ാം തിയതി റഹ്‌മാന്‍ ജനിച്ചു.

അബുദാബിയില്‍ ജനിച്ച താരം പത്താംക്ലാസ് വരെ അവിടെയാണ് പഠിച്ചത്. പിന്നീട് തുടര്‍പഠനത്തിനായി ഊട്ടിയില്‍ എത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :