സംഗീതസംവിധായകന്‍ അനിരുദ്ധ് മലയാളത്തിലേക്ക്, സിനിമയ്ക്കായി ഇനിയും ഒരു കൊല്ലം കാത്തിരിക്കണം !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ജൂണ്‍ 2022 (15:04 IST)
സംഗീതസംവിധായകന്‍ അനിരുദ്ധ് മലയാളത്തിലേക്ക്.ഒരുപാട് വൈകാതെ തന്നെ താനൊരു മലയാള ചിത്രം ചെയ്യുമെന്നും, അടുത്ത വര്‍ഷമായിരിക്കും അത് സംഭവിക്കുകയെന്നുമാണ് അദ്ദേഹം കൊച്ചിയില്‍ വെച്ചു നടന്ന പ്രസ് മീറ്റില്‍ പറഞ്ഞത്.

മലയാളത്തില്‍ വരാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിനുവേണ്ടി ആയിരിക്കും അനിരുദ്ധ് സംഗീതം ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അനിരുദ്ധിന്റെ മലയാളം പാട്ട് കേള്‍ക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.നെല്‍സണ്‍ ഈ സിനിമ സംവിധാനം ചെയ്യും.ആറ്റ്ലി ഒരുക്കുന്ന ജവാന്‍ എന്ന സിനിമയിലൂടെ ബോളിവുഡിലും അനിരുദ്ധ് തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :