കട്ട കലിപ്പില്‍ മഞ്ജു വാര്യര്‍, പുത്തന്‍ ചിത്രവും വൈറല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (11:29 IST)

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ഓരോ സിനിമകള്‍ക്കും ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് പുറത്തുവരുന്ന ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. മഞ്ജുവിന്റെ പുതിയ മേക്കോവറാണ് ശ്രദ്ധ നേടുന്നത്.

നേരത്തെ ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ നടിയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റെതായി പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :