ജോജിയില്‍ കണ്ട ആളേ അല്ല, ലുക്ക് ഒന്ന് മാറ്റി പിടിച്ച് നടി ഉണ്ണിമായ പ്രസാദ് !

കെ ആര്‍ അനൂപ്| Last Modified ശനി, 15 മെയ് 2021 (10:11 IST)

'ജോജിയില്‍ കണ്ട ആളേ അല്ല', നടി ഉണ്ണിമായയുടെ പുതിയ രൂപം കണ്ട് ആരാധകര്‍ പറയുന്നത് ഇങ്ങനെയാണ്. കിടിലന്‍ മേക്കോവര്‍ അങ്ങനെ നീളുന്നു കമന്റുകള്‍. ഗൃഹലക്ഷ്മിക്ക് വേണ്ടിയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.

അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ 'ജോജി' വലിയ വിജയം സ്വന്തമാക്കി.ബിന്‍സി എന്ന കഥാപാത്രത്തെയാണ് ഉണ്ണിമായ അവതരിപ്പിച്ചത്.

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി പ്രവര്‍ത്തിച്ച ഉണ്ണിമായ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിഞ്ഞത്. അഞ്ചാം പാതിരാ എന്ന സിനിമയിലെ ഡിവൈഎസ്പി കാതറിന്‍ മരിയ എന്ന കഥാപാത്രം ഉണ്ണിമായയുടെ കരിയറില്‍ വഴിത്തിരിവായി മാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :