ചിരി അഴകില്‍ മഞ്ജു വാര്യര്‍, പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (13:05 IST)

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോളിതാ വിവിധ പുഞ്ചിരിക്കള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോയാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിടെ പകര്‍ത്തിയതാണ് വീഡിയോ. കണ്ണുകള്‍ അടച്ചുള്ള നടിയുടെ ചിരി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.'നിങ്ങള്‍ തീരുമാനിക്കുന്ന അത്രയും നിങ്ങള്‍ സന്തുഷ്ടരാകും'- മഞ്ജു വാര്യര്‍ കുറിച്ചു.

ദി പ്രീസ്റ്റ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചതുര്‍മുഖം തിയേറ്ററുകളില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. ഇനിയും ബിഗ് സ്‌ക്രീനില്‍ എത്തുമോ അതോ ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുമോ എന്നത് കണ്ടുതന്നെ അറിയണം. നടിയുടെ തന്നെ മരക്കാറും റിലീസ് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :