രണ്ടാമൂഴം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യില്ല, എം‌ടിയുമായുള്ള തർക്കം ഒത്തു തീർപ്പായി

അഭിറാം മനോഹർ| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (14:31 IST)
രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് സംവിധായകൻ ശ്രീകുമാർ മേനോനും എംടി വാസുദേവൻ നായരും തമ്മിലുണ്ടായ തർക്കം ഒത്തു തീർപ്പായി. തിരക്കഥ തിരിച്ചുനൽകണമെന്ന എംടിയുടെ പരാതിയിലാണ് ഒത്തുതീർപ്പിലെത്തിയത്.അഡ്വാന്‍സ് തുകയായ 1.25 കോടി രൂപ മടക്കി നല്‍കാനും തീരുമാനമായി.

ഒത്തുതീർപ്പ് കരാർ തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. തിരക്കഥ തിരിച്ചുനൽകണമെന്ന ആവശ്യം പരിഗണിച്ചതിൽ സന്തോഷമുള്ളതായി എംടി അറിയിച്ചു. 2014ലാണ് രണ്ടാമൂഴം സിനിമയാക്കാനുള്ള കരാറിൽ എംടിയും ശ്രീകുമാർ മേനോനും ഒപ്പുവെച്ചത്. 3 വർഷകാലത്തെ കാലാവധി സമയത്തിനകത്ത് സിനിമ യാഥാർഥ്യമാക്കാൻ എംടിക്കായില്ല. ഇതേ തുടർന്നാണ് തിരക്കഥ തിരികെ ലഭിക്കാൻ എംടി പരാതി നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :