1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Priyadarshan about his new movie

രണ്ടാമൂഴമല്ല, എംടിയുമായി ചെയ്യാൻ ഉദ്ദേശിക്കുന്നത് മറ്റൊരു ചിത്രം: വെളിപ്പെടുത്തലുമായി പ്രിയദർശൻ

പ്രിയദർശൻ
മലയാളത്തിലെ എക്കാലത്തേയും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലായിരുന്നു പ്രിയദർശൻ. മോഹൻലാൽ,പ്രഭു,സുനിൽ ഷെട്ടി,മഞ്ജു വാര്യർ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം പക്ഷേ കൊവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് ചെയ്യാൻ സാധിച്ചില്ല. ഈ ലോക്ക്ഡൗൺ കാലത്ത് തന്റെ സിനിമാ ജീവിതത്തിലെ നടക്കാനിരിക്കുന്ന സ്വപ്‌ന ചിത്രങ്ങളെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ.
 
 എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രവും അതുപോലെ അമിതാബ് ബച്ചൻ അഭിനയിക്കുന്ന ഒരു ചിത്രവും ഒരുക്കുകയാണ് തന്റെ വലിയ രണ്ട് സ്വപ്‌നങ്ങളെന്ന് പ്രിയദർശൻ പറയുന്നു.എന്നാൽ എംടിയുടെ രചനയിൽ ഒരുക്കാൻ ഉദ്ദേശിക്കുന്ന ചിത്രം ഒരിക്കലും രണ്ടാമൂഴം പോലൊരു ബ്രഹ്മാണ്ഡ ചിത്രം ആയിരിക്കില്ലെന്നും പ്രിയൻ പറഞ്ഞു. എംടിയുടെ തിരക്കഥയിൽ കാഞ്ചിവരം പോലെ ഒരു റിയലിസ്റ്റിക് ചിത്രമൊരുക്കാനാണ് താൽപ്പര്യമെന്നും പ്രിയദർശൻ പറഞ്ഞു.
അടുത്ത ലേഖനം
ആക്ഷനിൽ തിളങ്ങി വിസ്‌മയ മോഹൻലാൽ, തായ് ആയോധനകല അഭ്യസിക്കുന്ന വീഡിയോ വൈറൽ