ചെന്നൈയില്‍ നിന്ന് മാത്രം 25 കോടി, 'ജയിലര്‍' ഇപ്പോഴും തിയറ്ററുകളില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (15:32 IST)
നെല്‍സണ്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ 'ജയിലര്‍' ഓഗസ്റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരു മാസത്തെ തീയറ്റര്‍ റണ്ണിനും ഒ.ടി.ടി റിലീസിന് ശേഷവും സിനിമ തമിഴ്‌നാട്ടിലെ ചില തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 'ജയിലര്‍' ചെന്നൈയില്‍ നിന്ന് മാത്രം 25 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്.

തമിഴ്നാട്ടില്‍, 'ജയിലര്‍' ഇതുവരെ 200 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ മൊത്തത്തിലുള്ള കളക്ഷന്‍ 600 കോടിക്ക് മുകളിലാണ്. മലേഷ്യയില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ജയിലര്‍ സ്വന്തമാക്കി. ബജറ്റിന്റെ ഏകദേശം മൂന്നിരട്ടിയോളം ലാഭം നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചു.രജനികാന്ത്, നെല്‍സണ്‍, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ക്ക് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ സമാനമായി നല്‍കിയിരുന്നു.

മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ്, രമ്യാ കൃഷ്ണന്‍, വസന്ത് രവി, തമന്ന, വിനായകന്‍ തുടങ്ങിയ താരനിര സിനിമയില്‍ ഉണ്ടായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :