മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിക്കാന്‍ മമ്മൂട്ടി എത്തിയില്ല; കാരണം ഇതാണ്

മമ്മൂട്ടിയുടെ ഇളയ സഹോദരി ആമിന രണ്ട് ദിവസം മുന്‍പാണ് മരിച്ചത്

രേണുക വേണു| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (08:39 IST)

2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാന്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി എത്തിയില്ല. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മമ്മൂട്ടിക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മമ്മൂട്ടിയുടെ ഇളയ സഹോദരി ആമിന രണ്ട് ദിവസം മുന്‍പാണ് മരിച്ചത്. സഹോദരിയുടെ വിയോഗത്തെ തുടര്‍ന്നാണ് മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങാന്‍ തിരുവനന്തപുരത്ത് എത്താതിരുന്നത്. ബുധനാഴ്ചയായിരുന്നു കബറടക്കം.

നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് 2022 ലെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് പ്രഖ്യാപിച്ച ദിവസവും മമ്മൂട്ടി പരസ്യ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. മുന്‍ മുഖ്യമന്ത്രിയും തന്റെ സുഹൃത്തുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മമ്മൂട്ടി പ്രതികരണങ്ങളോ ആഘോഷങ്ങളോ നടത്താതിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :