മുംബൈ|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (16:04 IST)
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ ഇന്ദ്രാണി മുഖര്‍ജി തന്റെ പ്രിയ സുഹൃത്താണെന്ന്
രാഖി സാവന്ത്. തങ്ങള്‍ ഇരുവരും ഒന്നിച്ച് ഒരുപാട് പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇന്ദ്രാണി മുഖര്‍ജി കുറ്റം ചെയ്തുവെന്നു വിശ്വസിക്കുന്നില്ലെന്നും രാഖി പറഞ്ഞു.മാധ്യമങ്ങള്‍ക്കും പൊലീസിനും അറിയാത്ത പല കാര്യങ്ങളും തനിക്കറിയാമെന്നും എന്നാല്‍ അത് ആരുമായും പങ്ക് വയ്ക്കില്ലെന്നും രാഖി പറഞ്ഞു.
ഷീനാ ബോറ കൊലക്കേസിനെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന ഏക് കഹാനി ജൂലീ കീ എന്ന ചിത്രത്തില്‍ ഇന്ദ്രാണിയായിയെത്തുന്നത് രാഖിയാണ്. വിവാദ പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ആളാണ് രാഖി സാവന്ത്.