മുംബൈ|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (18:39 IST)
സ്റ്റാര്‍ ടി.വി മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയ മകള്‍ ഷീന ബോറയുടെ ഡയറിക്കുറിപ്പുകള്‍ പുറത്തുവന്നു.
ഡയറിക്കുറിപ്പുകളില്‍ ഇന്ദ്രാണിയെ തെരുവുവേശ്യയെന്നാണു ഷീന വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ ഇന്ദ്രാണിയെ വെറുക്കുന്നതായും കടുത്ത മാനസിക സമ്മര്‍ദ്ദമാണ് താന്‍ അനുഭവിക്കുന്നതെന്നും ഷീന ഡയറിക്കുറിപ്പില്‍ പറയുന്നു
മറ്റൊരു ഡയറിക്കുറിപ്പില്‍ പീറ്റര്‍ മുഖര്‍ജിയെ ഇന്ദ്രാണി വിവാഹം കഴിക്കുന്നതില്‍ ഷീനയ്ക്കുള്ള എതിര്‍പ്പും വ്യക്തമാക്കുന്നുണ്ട് . അവര്‍ ആ കിഴവനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ദ്രാണിയുടെ മാതാപിതാക്കള്‍ക്ക് ഇത് അഭിമാനമാണ്. എന്നാല്‍, എനിക്ക് ഈ വിവാഹം ഇഷ്ടമല്ല. അവരെ ഞാന്‍ വെറുക്കുന്നു. മരണശേഷം അവരുടെ ആത്മാവ് നരകത്തില്‍ പോകണമെന്നാണ് എന്റെ ആഗ്രഹമെന്നും ഷീന കുറിച്ചിട്ടുണ്ട്. ഷീന പഠനകാലത്ത് എഴുതിയ കുറിപ്പുകളാണു പുറത്തുവന്നത്. പിതാവ് സിദ്ധാര്‍ഥ ദാസിനോട് ഷീനയ്ക്കുണ്‌ടായിരുന്ന സ്‌നേഹം ഡയറിക്കുറിപ്പുകളില്‍ നിന്നും വ്യക്തമാന്നുണ്ട്.