രാഷ്ട്രീയ പ്രവേശനകാര്യത്തിൽ തീരുമാനം ഉടനെന്ന് രജനികാന്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (14:22 IST)
രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് തീരുമാനം ഉടൻ അറിയിക്കുമെന്ന് തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്ത്.രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരെ ഞാൻ കണ്ടു.അവര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു. ഞാന്‍ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം ഉണ്ടാകും എന്നാണ് അവർ അറിയിച്ചത്. എന്റെ തീരുമാനം എന്താണെന്നത് ഞാൻ ഉടൻ അറിയിക്കും രജനികാന്ത് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :