കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (17:08 IST)
'
സൂര്യ 40' ഒരുങ്ങുകയാണ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം പ്രമുഖ നടന്‍ രാജ് കിരണും ചേര്‍ന്നു എന്നതാണ് പുതിയ വാര്‍ത്ത. 20 വര്‍ഷത്തിനുശേഷമാണ് സൂര്യയും രാജ് കിരണും ഒരുമിച്ച് അഭിനയിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന 'ഡോണ്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.ഈ മാസം ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത.സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, ഇളവരശന്‍, ദേവദര്‍ശനി, ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രത്നവേലു ചായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡി ഇമ്മന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.