കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (09:19 IST)
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്താന്‍ ഇരിക്കുകയാണ് നടി ഗൗതമി നായര്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നായിക ഡയമണ്ട് നെക്ലെയ്‌സ്, കൂതറ എന്നീ ചിത്രങ്ങളുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. മഞ്ജുവാര്യര്‍-ജയസൂര്യ ചിത്രം 'മേരി ആവാസ് സുനോ' യിലൂടെ നടി ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. നടി ശിവദയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.
തിരുവനന്തപുരം, മുംബൈ, കാശ്മീര്‍ എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ഷൂട്ടിംഗ്. ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.തന്റെ ഭര്‍ത്താവ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിലും ഗൗതമി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സിനിമ അടുത്തുതന്നെ റിലീസ് ചെയ്യും.