ദുല്‍ക്കറിന്‍റെ നായിക ഇനി ഷങ്കര്‍ ചിത്രത്തില്‍

സുബിന്‍ ജോഷി| Last Modified വെള്ളി, 11 ജൂണ്‍ 2021 (22:01 IST)
തമിഴ് സംവിധായകന്‍ തെലുങ്ക് നടൻ രാം ചരണിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നു എന്നതാണ് സമീപകാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ ത്രസിപ്പിച്ച വാര്‍ത്ത. ‘പട്ടം പോലെ’ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായി അരങ്ങേറ്റം കുറിച്ച ഈ സിനിമയിലെ നായികമാരിൽ ഒരാളായി അഭിനയിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

ദക്ഷിണ കൊറിയൻ നടി സുസി ബേ നായികയായി അഭിനയിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും കിയാര അദ്വാനിയുടെ പേരും ഒരു വേഷത്തിനായി പരിഗണിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ഇതാദ്യമായാണ് ഷങ്കർ ചിത്രത്തില്‍ ഒരു തെലുങ്ക് നായകന്‍ എത്തുന്നത്. മാളവിക മോഹനന്റെ തെലുങ്ക് അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരിക്കും.

രജനീകാന്ത് നായകനായ 'പേട്ട' എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിജയ്‌ക്കൊപ്പം 'മാസ്റ്റർ' എന്ന ചിത്രത്തിൽ ജോഡിയായി. ധനുഷിനൊപ്പം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :