മമ്മൂട്ടിയേക്കാള്‍ നാല് വയസ് കുറവ്, മോഹന്‍ലാലിനേക്കാള്‍ അഞ്ച് വയസ് കൂടുതല്‍; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജഗദീഷിന്റെ പ്രായം എത്രയെന്നോ?

രേണുക വേണു| Last Modified ശനി, 12 ജൂണ്‍ 2021 (09:29 IST)

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ അഭിനേതാവാണ് ജഗദീഷ്. പി.വി.ജഗദീഷ് കുമാര്‍ എന്ന ജഗദീഷ് ഇന്ന് 66-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1955 ജൂണ്‍ 12 നാണ് ജഗദീഷിന്റെ ജന്മദിനം.

ജഗദീഷിന്റെ പ്രായം കേള്‍ക്കുമ്പോള്‍ പലരും ഞെട്ടാറുണ്ട്. ഇത്ര പ്രായമൊന്നും ഈ മുഖത്ത് നോക്കിയാല്‍ തോന്നില്ലല്ലോ എന്നാണ് ആരാധകരുടെ അഭിപ്രായം. മമ്മൂട്ടിയേക്കാള്‍ നാല് വയസ് കുറവും മോഹന്‍ലാലിനേക്കാള്‍ അഞ്ച് വയസ് കൂടുതലുമാണ് ജഗദീഷിന്.

37 വര്‍ഷത്തോളമായി മലയാള സിനിമയില്‍ സജീവസാന്നിധ്യമാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗദീഷ് അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥ രചിച്ച അക്കരെ നിന്നൊരു മാരന്‍, മുത്താരംകുന്ന് പി.ഒ. എന്നീ സിനിമകളിലെ അഭിനയത്തിലൂടെ അദ്ദേഹം മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ ഒരാളായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :