400 കോടി രൂപയുടെ ഓഫര്‍, വേണ്ടെന്നുവെച്ച് നിര്‍മ്മാതാക്കള്‍, പുഷ്പ രണ്ടാം ഭാഗം ഒരുങ്ങുന്നു
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 24 ജനുവരി 2022 (16:46 IST)
2021ലെ ഇന്ത്യയിലെ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളില്‍ ഒന്നായി മാറി പുഷ്പ. രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി പുഷ്പയുടെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിന് റെക്കോര്‍ഡ് ഓഫര്‍ ലഭിച്ചു. എന്നാല്‍ നിര്‍മാതാക്കള്‍ അത് തള്ളി.
ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനികളിലൊന്നാണ് ഓഫറുമായി മുന്നോട്ട് വന്നത്.400 കോടി രൂപയായിരുന്നു പുഷ്പയുടെ രണ്ടാം ഭാഗം വിതരണത്തിനായി നിര്‍മാതാക്കള്‍ക്ക് ലഭിച്ച ഓഫര്‍.