'പുഷ്പ'യുടെ ഫയറില്‍ ബോക്‌സ്ഓഫീസ് വെണ്ണീറാകും ! ആദ്യദിനം തന്നെ 100 കോടിയിലേറെ കളക്ഷന്‍

അഡ്വാന്‍സ് ബുക്കിങ് കണക്കുകളില്‍ നിന്ന് ആദ്യദിനം 100 കോടിയിലേറെ പുഷ്പ കളക്ട് ചെയ്യുമെന്ന് ഉറപ്പായി

Pushpa 2 : The Rule
രേണുക വേണു| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (09:44 IST)
Pushpa 2 : The Rule

Pushpa 2 The Rule : Day 1 Collection: 'പുഷ്പ 2 : ദി റൂള്‍' നാളെ തിയറ്ററുകളിലെത്തുകയാണ്. 2021 ല്‍ റിലീസ് ചെയ്ത 'പുഷ്പ'യുടെ ആദ്യ ഭാഗം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനു പാന്‍ ഇന്ത്യന്‍ തലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിങ് പുരോഗമിക്കുമ്പോള്‍ പുഷ്പ 2 പല പാന്‍ ഇന്ത്യന്‍ സിനിമകളുടേയും റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്.

അഡ്വാന്‍സ് ബുക്കിങ് കണക്കുകളില്‍ നിന്ന് ആദ്യദിനം 100 കോടിയിലേറെ പുഷ്പ കളക്ട് ചെയ്യുമെന്ന് ഉറപ്പായി. വേള്‍ഡ് വൈഡ് ഗ്രോസ് ആണ് ഇപ്പോള്‍ തന്നെ 100 കോടി കടന്നിരിക്കുന്നത്. പ്രഭാസിന്റെ കല്‍ക്കി 2898 നു ശേഷം ഈ വര്‍ഷം ആദ്യദിന വേള്‍ഡ് വൈഡ് ഗ്രോസില്‍ 100 കോടി കടക്കുന്ന സിനിമ കൂടിയാണ് പുഷ്പ 2. ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം 200 കോടിയും വേള്‍ഡ് വൈഡായി 300 കോടിയും പുഷ്പ 2 കളക്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.

ആദ്യദിനത്തില്‍ മാത്രം പിവിആര്‍ ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ 2.43 ലക്ഷം ടിക്കറ്റുകളാണ് പുഷ്പയുടേതായി വിറ്റുപോയിരിക്കുന്നത് പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു. പിവിആര്‍ ഐനോക്‌സില്‍ മാത്രം 1.97 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്.

അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പുഷ്പ 2 വില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. 3D ഫോര്‍മാറ്റിലും ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 3D റിലീസ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മാത്രമായിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :