'പേരും പ്രശസ്തിയും ഉപേക്ഷിച്ച് നല്ലൊരു ജീവിതം സ്വപ്നം കണ്ട സുകന്യയ്ക്ക് ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങൾ'

നിഹാരിക കെ എസ്| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (09:05 IST)
ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ. വിവാഹത്തോടെ സുകന്യ അഭിനയം നിർത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബിനിയായി കഴിയാൻ ആഗ്രഹിച്ച് പേരും പ്രശസ്തിയും നൽകുന്ന സിനിമ ഉപേക്ഷിച്ച സുകന്യയ്ക്ക് പക്ഷെ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആയിരുന്നു. സംവിധായകൻ ആലപ്പി അഷറഫ് ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം തുറന്നു പറഞ്ഞത്.

തമിഴ് സിനിമയിലായിരുന്നു സുകന്യയുടെ അരങ്ങേറ്റം. അവരുടെ രണ്ടാമത്തെ ചിത്രമായ എംജിആര്‍ നഗറില്‍ എന്ന സിനിമ സംവിധാനം ചെയ്തത് ആലപ്പി അഷ്‌റഫായിരുന്നു. മലയാളത്തില്‍ ഹിറ്റായിരുന്ന ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കായിരുന്നു ആ ചിത്രം. മദ്രാസിലെ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരിക്കെയാണ് സുകന്യ സിനിമയിലെത്തുന്നത്. എംജിആര്‍ നഗറില്‍ എന്ന ചിത്രത്തിലേക്ക് സുകന്യയെ നിര്‍ദേശിക്കുന്നത് നിര്‍മ്മാതാവായിരുന്ന ആര്‍ബി ചൗധരിയായിരുന്നു.

താന്‍ നേരില്‍ ചെന്ന് ഇന്‍ ഹരിഹര്‍ നഗറിന്റെ
വീഡിയോ കാസറ്റ് സുകന്യയ്ക്ക് നല്‍കിയതെല്ലാം അഷ്റഫ് ഓര്‍ക്കുന്നു. നര്‍ത്തകിയും ഗായികയും അതിനൊപ്പം സംഗീത സംവിധായികയും കൂടിയായിരുന്നു സുകന്യ. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സുകന്യയും ശ്രീധര്‍ രാജഗോപാല്‍ എന്ന അമേരിക്കന്‍ ബിസിനസുകാരനുമായി വിവാഹം നടക്കുന്നത്. സിനിമയിലെ പണവും പ്രശസ്തിയുമെല്ലാം വേണ്ടന്നു വച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കണമെന്ന മോഹന സ്വപ്നങ്ങളോടെയാണ് ഭര്‍ത്താവിനൊപ്പം അവര്‍ അമേരിക്കയിലേക്ക് പോകുന്നത്.

എന്നാല്‍ അവരുടെ എല്ലാ മോഹങ്ങളെയും തച്ചുടച്ചുകൊണ്ട് അവിടെ അവരെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. അങ്ങനെ പീഡനങ്ങള്‍ ഏറ്റുവാങ്ങി തീര്‍ക്കേണ്ടതല്ല തന്റെ ജീവിതം എന്നുറപ്പിച്ച് മാസങ്ങള്‍ക്ക് ശേഷം സുകന്യ അമേരിക്കയില്‍ നിന്ന് തിരിച്ചു വരികയാണുണ്ടായത്. താമസിയാതെ അവര്‍ വിവാഹ മോചിതയുമായി. അമേരിക്കയില്‍ നിന്ന് തിരികെ വന്ന സുകന്യ വീണ്ടും സിനിമയില്‍ തുടര്‍ന്നുവെങ്കിലും പഴയ പേരും പ്രതാപവുമൊന്നും തിരികെ കിട്ടിയില്ല എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :