1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Allu arjun anad vijay devarakonda together for pushpa 3?

അല്ലു അർജുനും വിജയ് ദേവരക്കൊണ്ടയും ഒന്നിക്കുന്നു, വരുന്നത് ഇടിവെട്ട് സിനിമ!!

Allu arjun anad vijay devarakonda together for pushpa 3?
പുഷ്പയ്ക്ക് മൂന്നാം ഭാ​ഗമുണ്ടാകുമെന്ന വിവരം ഏറെ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുഷ്പ 3 യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയാണ് പുഷ്പ 2 നായി സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് മിക്സിങ്ങിന്റെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
 
ആ പോസ്റ്റിലെ ചിത്രത്തിന്റെ പുറകിൽ 'പുഷ്പ 3 ദ് റാംപേജ്' എന്ന് എഴുതിയിരിക്കുന്നത് കാണാം. അബദ്ധത്തിൽ പങ്കുവെച്ച ഈ ചിത്രം അദ്ദേഹം ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. 
 
പുഷ്പ 3യിൽ വിജയ് ദേവരകൊണ്ടയാകും വില്ലനായെത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 ൽ വിജയ് ദേവരകൊണ്ട പുഷ്പ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. 2022 ൽ സുകുമാറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിലാണ് നടൻ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. ഈ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നടൻ പുഷ്പ 3 യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്. 
 
അതേസമയം പുഷ്പ 3 യേക്കുറിച്ച് സംവിധായകൻ സുകുമാറും കഴിഞ്ഞ ദിവസം പ്രീ റിലീസ് ചടങ്ങിൽ പങ്കുവച്ചിരുന്നു. തനിക്ക് വേണ്ടി അല്ലു അർജുൻ ഒരു മൂന്ന് വർഷം കൂടി തന്നാൽ പുഷ്പ 3 ചെയ്യുമെന്നാണ് സുകുമാർ പറഞ്ഞത്.  
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജായി റിഷഭ് ഷെട്ടിയെത്തുന്നു