ടീച്ചർ പറഞ്ഞത് പച്ചക്കള്ളമെന്ന് പൃഥ്വി !

Last Updated: ബുധന്‍, 21 ഓഗസ്റ്റ് 2019 (16:19 IST)
ഒരു സ്കൂൾ ടീച്ചർക്ക് പൃഥ്വിരാജ് കൊടുത്ത പണിയാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമാകുന്നത്. പൃഥ്വിയുടെ പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ലൊക്കേഷനിലായിരുന്നു രസകരമായ സംഭവം ഉണ്ടായത്. സിനിമയുടെ ചിത്രീകരണം ഒരു സ്കൂളിലായിരുന്നു. ഷൂട്ടിംഗ് നടക്കുന്ന ദിവസം തന്നെയായിരുന്നു സ്കൂളിലെ ആർട്ട്സ് ഡേയും. പൃഥ്വിയാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്.

പ്രിഥ്വി ഒരു എഞ്ചിനിയറിംഗ് ബിരുദധാരിയാണ് എന്നുപറഞ്ഞാണ് കുട്ടികളോട് സംസാരിക്കുന്നതിനായി പ്രധാന അധ്യാപിക താരത്തെ ക്ഷണിച്ചത്. എന്നാൽ മൈക്കിനു മുന്നിലെത്തിയ പൃഥ്വി കുട്ടികളോട് ആദ്യം പറഞ്ഞത് നിങ്ങളുടെ ടീച്ചർ കള്ളം പറയുകയാണ് എന്നായിരുന്നു. 'നിങ്ങളുടെ ടീച്ചർ നുണപറയുകയാണ്. ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് ആണ്' എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.


ഇത് കേട്ടതോടെ സദസിലാകെ ചിരി പടർന്നു. കുട്ടികൾക്ക് നല്ല പാഠങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു പൃഥ്വി. 'എല്ലാ കുട്ടികളും മിടുക്കൻ മാരും മിടുക്കികളുമാണ് പുസ്തകത്തിലെ പാഠങ്ങൾക്കുമപ്പുറം ചുറ്റുമുള്ള കര്യങ്ങളിൽനിന്നും ചിലത് സ്വയം പഠിക്കേണ്ടതുണ്ട്. അവ പഠിക്കാൻ മറന്നു പോകരുത്. പൃഥ്വി കുട്ടികളോട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :