അനുബന്ധ വാര്‍ത്തകള്‍
- ആദിപുരുഷിനും പിന്നില്‍ ഏഴാം സ്ഥാനത്ത് ഡങ്കി ! ഷാരൂഖ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്
- ഒടുവില്‍ 'അടി' ഒ.ടി.ടി റിലീസായി, ആരാധകരോട് നടി അഹാനയ്ക്ക് പറയാനുള്ളത് ഇതാണ്
- അടുത്ത സിനിമയില്‍ പ്രായത്തിന് അനുയോജ്യമായ വേഷമായിരിക്കും, 2024ലെ ആദ്യ ചിത്രത്തെക്കുറിച്ച് ഷാരൂഖ് ഖാന്, പുതിയ വിവരങ്ങള്‍
- 'പ്രതിഭ ഒരിക്കലും മങ്ങില്ല' ; നേരിന്റെ വിജയത്തില്‍ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് പ്രിയദര്ശന്
- കാത്തിരിപ്പ് വെറുതെയായില്ല,പൃഥ്വിരാജ്-പ്രഭാസ് കോമ്പോ അടിപൊളി! 'സലാര്‍' ആഘോഷമാക്കി ആരാധകര്‍
പാന്‍ ഇന്ത്യന്‍ താരം പൃഥ്വിരാജ് ! ക്ലൈമാക്‌സ് ഫൈറ്റില്‍ ഞെട്ടിച്ചെന്ന് ആരാധകര്‍
ഡയലാഗ് ഡെലിവറി കൊണ്ട് പൃഥ്വിരാജ് അത് മികച്ചതാക്കി
പ്രശാന്ത് നീല്‍ ചിത്രം സലാറില്‍ പ്രഭാസിനൊപ്പം കൈയടി നേടി മലയാളത്തിന്റെ പൃഥ്വിരാജും. പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ പൃഥ്വിരാജിനെ അടയാളപ്പെടുത്തുന്ന കഥാപാത്രമാണ് സലാറിലെ വര്‍ധ എന്നാണ് ആരാധകരുടെ അഭിപ്രായം. പ്രഭാസ് അവതരിപ്പിക്കുന്ന ദേവ എന്ന കഥാപാത്രത്തിന്റെ വലംകൈ ആയാണ് വര്‍ധ എത്തുന്നത്. പൃഥ്വിരാജ് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.
ചിത്രത്തിന്റെ ക്ലൈമാക്‌സ് വരെ പ്രഭാസിന്റെ കഥാപാത്രത്തിനു ബില്‍ഡ് അപ്പ് കൊടുക്കുകയെന്ന ഉത്തരവാദിത്തമാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിനുള്ളത്. ഡയലാഗ് ഡെലിവറി കൊണ്ട് പൃഥ്വിരാജ് അത് മികച്ചതാക്കി. പൃഥ്വിരാജിന്റെ ഡബ്ബിങ്ങും എടുത്തുപറയേണ്ടതാണ്. ക്ലൈമാക്‌സിലേക്ക് എത്തിയപ്പോള്‍ പൃഥ്വിരാജ് ശരിക്കും ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ആരാധകര്‍ പറയുന്നു.
തെലുങ്കില്‍ നിന്നുള്ള ആരാധകര്‍ പോലും പൃഥ്വിരാജിനെ പുകഴ്ത്തുകയാണ്. പ്രഭാസിനൊപ്പം ക്ലൈമാക്‌സ് ഫൈറ്റില്‍ പൃഥ്വിരാജും കസറി. ക്ലൈമാക്‌സില്‍ പൃഥ്വിരാജ് ആരാധകരുടെ കൈയടി വാരിക്കൂട്ടുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കണ്ടത്. രണ്ടാം ഭാഗത്തില്‍ പൃഥ്വിരാജിന് കുറച്ചുകൂടി സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.