ഒടുവില്‍ 'അടി' ഒ.ടി.ടി റിലീസായി, ആരാധകരോട് നടി അഹാനയ്ക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (12:00 IST)
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രമാണ് അടി.ഏപ്രില്‍ 14ന് വിഷു റിലീസ് ആയി എത്തിയ ചിത്രം ഒടുവില്‍ ഒ.ടി.ടി റിലീസായി. സീ 5ലൂടെ സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ചു.പ്രശോഭ് വിജയനാണ് സംവിധായകന്‍. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

സിനിമ എപ്പോഴാണ് ഒ.ടി.ടിയില്‍ എത്തുക എന്ന് ചോദിച്ചു കൊണ്ട് ദിവസവും തനിക്ക് മെസ്സേജ് വരാറുണ്ടെന്നും ഇപ്പോള്‍ സിനിമ വന്നിട്ടുണ്ടെന്നും എല്ലാവരും പോയി കണ്ട ശേഷം മെസ്സേജ് അയക്കൂ എന്നുമാണ് നടി അഹാന സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :