1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prithviraj Dileep Issue AMMA

പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നോ? അന്ന് തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ

Prithviraj Dileep Issue AMMA
ഇന്ന് 41-ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളികളുടെ സൂപ്പര്‍താരം പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കകാലത്ത് പല വിവാദങ്ങളും പൃഥ്വിരാജിന്റെ പേരിനോട് ചേര്‍ത്തു കേട്ടിരുന്നു. അതിലൊന്നാണ് പൃഥ്വിരാജ്-ദിലീപ് പോര്. പൃഥ്വിരാജ് സിനിമകളെ തിയറ്ററില്‍ കൂവി തോല്‍പ്പിക്കാന്‍ ദിലീപ് ആളെ ഇറക്കിയിരുന്നെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. അക്കാലത്ത് നടന്‍ തിലകന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായി. 
 
'താന്‍ ഒരിക്കല്‍ പൃഥ്വിരാജിന്റെ സിനിമ കാണാന്‍ തിയറ്ററില്‍ പോയി. സിനിമയില്‍ പൃഥ്വിരാജ് ഡയലോഗ് പറയാന്‍ തുടങ്ങുമ്പോഴേക്കും കുറേ ആളുകള്‍ കൂവാന്‍ തുടങ്ങി. ഡയലോഗ് പറഞ്ഞു കഴിഞ്ഞിട്ടാണ് കൂവുന്നതെങ്കില്‍ അത് ശരി. ഇത് ഡയലോഗ് പറയുന്നതിനു മുന്‍പാണ്. ഡയലോഗ് പറയുന്നതിനു മുന്‍പാണ് കൂവുന്നതെങ്കില്‍ 'നീ ഇവിടെ ഒന്നും പറയണ്ടടാ..' എന്നാണ്,' തിലകന്‍ പറഞ്ഞു. പൃഥ്വിരാജ് സിനിമകളെ തകര്‍ക്കാന്‍ ദിലീപ് ഫാന്‍സ് അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നതെന്നാണ് തിലകന്‍ അടക്കം അന്ന് പരോക്ഷമായി പറഞ്ഞുവച്ചത്. 
 
അടുത്ത ലേഖനം
കണ്ണൂര്‍ സ്‌ക്വാഡ് 75 കോടി ക്ലബില്‍ ! മെഗാസ്റ്റാറിന് 100 കോടി ക്ലബില്‍ കയറാന്‍ പറ്റുമോ?