മമ്മൂട്ടിക്ക് വഴിമാറി കൊടുക്കാതെ പൃഥ്വിരാജ് !ടർബോയ്ക്ക് മുന്നിൽ വീണില്ല ഗുരുവായൂർ അമ്പലനടയിൽ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 മെയ് 2024 (12:56 IST)
പൃഥ്വിരാജ് നായകനായി എത്തിയ ഗുരുവായൂർ അമ്പലനടയിൽ വൻ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം മമ്മൂട്ടിയുടെ ടർബോ പ്രദർശനത്തിന് എത്തിയിട്ടും പൃഥ്വിരാജ് ചിത്രം കാണാൻ ആളുകളുണ്ട്. ഇന്നലെ മാത്രം കേരളത്തിൽ നിന്ന് 1.64 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയുടെ ആഗോള കളക്ഷൻ 50 കോടി പിന്നിട്ടെങ്കിലും ഇന്ത്യൻ കളക്ഷൻ ഇതുവരെ 31.3 കോടി മറികടന്നു. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നത് ഗുരുവായൂർ അമ്പലനടയിൽ തുടരുകയാണ്. വമ്പൻ ഹിറ്റിലേക്ക് തന്നെയാണ് ഗുരുവായൂർ അമ്പലനടയിൽ പോകുന്നത്.

വിപിൻ ദാസ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ബേസിൽ ജോസഫും നിഖില വിമലും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :