ഒടിയന്‍ വീണില്ല ! ടര്‍ബോ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത്

അതേസമയം മോഹന്‍ലാല്‍ ചിത്രം ഒടിയനാണ് കേരള ബോക്സ്ഓഫീസില്‍ നിന്ന് ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത മലയാള ചിത്രം

Turbo Review - Mammootty
Turbo Review - Mammootty
രേണുക വേണു| Last Modified വെള്ളി, 24 മെയ് 2024 (12:29 IST)

കേരള ബോക്സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനെ തൊടാതെ മമ്മൂട്ടിയുടെ ടര്‍ബോ. ആദ്യദിനം കേരളത്തില്‍ നിന്ന് 6.15 കോടിയാണ് ടര്‍ബോ കളക്ട് ചെയ്തത്. ഈ വര്‍ഷത്തെ കേരള ബോക്‌സ് ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ 5.85 കോടി എന്ന റെക്കോര്‍ഡാണ് മറികടന്നത്.

അതേസമയം മോഹന്‍ലാല്‍ ചിത്രം ഒടിയനാണ് കേരള ബോക്സ്ഓഫീസില്‍ നിന്ന് ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത മലയാള ചിത്രം. 6.76 കോടിയാണ് ഒടിയന്‍ ആദ്യ ദിനം കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം നേടിയത്. പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഒടിയന്റെ ആദ്യ പ്രദര്‍ശനം. ടര്‍ബോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍ നടന്നത് രാവിലെ ഒന്‍പതിനാണ്.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ആക്ഷന്‍-കോമഡി എന്റര്‍ടെയ്നറാണ്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :