'ഒടിയനെ വീഴ്ത്തുമോ?' ടര്‍ബോ ജോസിന്റെ ഇടിയില്‍ കേരള ബോക്‌സ് ഓഫീസ് കുലുങ്ങി; ആദ്യദിനം ആറ് കോടി കളക്ഷന്‍ !

മോഹന്‍ലാല്‍ ചിത്രം ഒടിയനാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത മലയാള ചിത്രം

Turbo - Mammootty
രേണുക വേണു| Last Modified വ്യാഴം, 23 മെയ് 2024 (20:34 IST)
Turbo - Mammootty

കേരള ബോക്‌സ്ഓഫീസിനെ കുലുക്കി മമ്മൂട്ടി ചിത്രം ടര്‍ബോ. ആദ്യദിനം കേരളത്തില്‍ നിന്ന് ആറ് കോടിയിലേറെ കളക്ട് ചെയ്യുമെന്നാണ് വിവരം. രാത്രി എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം ടര്‍ബോ കേരള ബോക്‌സ്ഓഫീസില്‍ നിന്ന് 5.08 കോടിയാണ് നേടിയിരിക്കുന്നത്. ആദ്യ ദിനത്തിലെ ഫൈനല്‍ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇത് ആറ് കോടിയെത്തുമെന്നാണ് പ്രതീക്ഷ.

മോഹന്‍ലാല്‍ ചിത്രം ഒടിയനാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത മലയാള ചിത്രം. 6.76 കോടിയാണ് ഒടിയന്‍ ആദ്യ ദിനം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം നേടിയത്. പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഒടിയന്റെ ആദ്യ പ്രദര്‍ശനം. ടര്‍ബോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍ നടന്നത് രാവിലെ ഒന്‍പതിനാണ്. ഇപ്പോഴത്തെ കണക്കുകള്‍ വെച്ച് ഒടിയന്റെ റെക്കോര്‍ഡ് ടര്‍ബോയ്ക്ക് മറികടക്കാന്‍ സാധിക്കില്ല.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ആക്ഷന്‍-കോമഡി എന്റര്‍ടെയ്‌നറാണ്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :