ഭ്രമയുഗം പിന്നില്‍! ജനപ്രീതി നേടി 'പ്രേമലു', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (15:18 IST)
13 ദിവസം കൊണ്ട് 26.15 കോടി രൂപ കളക്ഷന്‍ നേടി മമ്മൂട്ടിയുടെ 'ഭ്രമയുഗം' ത്തെ പിന്തള്ളി നസ്ലെന്റെ കോമഡി ഡ്രാമയായ 'പ്രേമലു' ബോക്സ് ഓഫീസില്‍ ഇപ്പോഴത്തെ ചാമ്പ്യനായി മാറി കഴിഞ്ഞു.


ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.ആദ്യ 12 ദിവസങ്ങളില്‍ ഇന്ത്യയിലുടനീളം 24.65 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം പതിമൂന്നാമത്തെ ദിവസം 1.50 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ പ്രവര്‍ത്തി ദിനമായിട്ട് പോലും സിനിമയ്ക്ക് 33.57% തിയറ്റര്‍ ഒക്പെന്‍സി ലഭിച്ചു.

നസ്ലന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത 'പ്രേമലു' ഫെബ്രുവരി 9 വെള്ളിയാഴ്ച ബിഗ് സ്‌ക്രീനുകളില്‍ എത്തി.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :