ആറാട്ടണ്ണൻ ബിഗ് ബോസിലേക്ക്? സൂചന നൽകി സന്തോഷ് വർക്കി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (12:29 IST)
ബിഗ് ബോസ് മലയാളം സീസൺ 6 മാർച്ച് മാസത്തോടെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുന്നോടിയായി രണ്ടു പ്രമോ വീഡിയോകൾ പുറത്തുവന്നു. പുതിയ മത്സരാർത്ഥികൾക്കായുള്ള ഓഡീഷനും ആരംഭിച്ചു കഴിഞ്ഞു. പല പ്രമുഖരുടെയും പേരുകൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. അതിൽ അറിയപ്പെടുന്ന ഒരു പേരാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയുടേത്.

കഴിഞ്ഞ ദിവസം സന്തോഷ് വർക്കി പങ്കുവെച്ച ഒരു പോസ്റ്റ് ഉൾപ്പെടെ അതിനുള്ള സൂചനയാണെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി വീഡിയോയ്ക്ക് പകരം വീണ്ടെടു കുറിപ്പാണ് സന്തോഷ് പങ്കുവെച്ചിരിക്കുന്നത്. ദീർഘമായ കുറിപ്പ് എഴുതി നൽകിയത് പിആർ ഗ്രൂപ്പാണെന്ന തരത്തിലൊക്കെയാണ് ആളുകൾ അഭിപ്രായപ്പെട്ടുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 6ൽ സന്തോഷ് വർഗീയ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.
സന്തോഷ് വർക്കി പുതിയ സിനിമകൾ കാണാനും അതിനെക്കുറിച്ച് സംസാരിക്കാനും തന്നെയാണ് ഇപ്പോഴും സമയം കണ്ടെത്തുന്നത്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :