'ഭ്രമയുഗം' ഒ.ടി.ടി-യിൽ എപ്പോൾ? കാത്തിരിപ്പ് നീളും

Mammootty (Bramayugam)
Mammootty (Bramayugam)
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (15:14 IST)
മമ്മൂട്ടിയുടെ 'ഭ്രമയുഗം' ഒ.ടി.ടി-യിൽ എപ്പോൾ എത്തുമെന്ന് ചോദ്യം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോൾ ഫാന്റസി ഹൊറർ ത്രില്ലർ ഏകദേശം 6 മുതൽ 8 ആഴ്ച വരെ തിയേറ്ററുകളിൽ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


ഭ്രമയുഗം ഒ.ടി.ടി അവകാശങ്ങൾ സോണി ലിവ്വ് നേടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ഭ്രമയുഗം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവും ഉയർന്നു.
ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ.

ഭ്രമയുഗം ഒറ്റച്ചിത്രം ആയിട്ടാണ് എഴുതിയിരിക്കുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ വെളിപ്പെടുത്തി.തുടർച്ചയുണ്ടാകുമെന്ന് വേണമെങ്കിൽ വ്യഖ്യാനിക്കാമെന്നേയുള്ളൂ. എന്റെ മുഴുവൻ എനർജിയും ആ സിനിമയ്ക്ക് വേണ്ടിയുള്ളത് നൽകിയിരിക്കുകയാണ്. വരാം ഇല്ലാതിരിക്കാം എന്നേ നിലവിൽ പറയാനാകൂ എന്നാണ് അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :