ആ മോഹന്‍ലാല്‍ ചിത്രം വെളിച്ചം കണ്ടില്ല ! 2022-ല്‍ ചിത്രീകരണം പൂര്‍ത്തിയായി, മമ്മൂട്ടിക്ക് മുമ്പേ നടന്നിട്ടും കാര്യമുണ്ടായില്ലേ?

mohanlal and Mammootty
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (12:26 IST)
mohanlal and Mammootty
മമ്മൂട്ടിക്ക് മുമ്പ് തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ഒരു സിനിമ മോഹന്‍ലാലും ചെയ്തിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ഓളവും തിരവും എന്ന സിനിമയാണ് അത്.നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയുടെ ഭാഗമായി ഒരുക്കിയ ചിത്രത്തിന് 50 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള സിനിമകള്‍ ചേര്‍ത്തുള്ള ആന്തോളജിയുടെ ഭാഗമാണ് ഈ സിനിമ. 2022 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്.

1960 ല്‍ എംടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഓളവും തീരവും ചിത്രത്തിന്റെ റീമേയ്ക്കാണിത്. പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മധു അവതരിപ്പിച്ച നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ പുതിയ സിനിമയില്‍ ചെയ്തിരിക്കുന്നത്.

ഒറിജിനല്‍ പതിപ്പില്‍ മധു അവതരിപ്പിച്ച ബാപ്പുട്ടിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ നായിക കഥാപാത്രമായ ഉഷാനന്ദിനിയായി എത്തുന്നത് ദുര്‍ഗ കൃഷ്ണയാണ്.ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രം കുഞ്ഞാലിയായി എത്തുന്നത് ഹരീഷ് പേരടിയും. സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമാണ്. അതേസമയം ഈ ആന്തോളജിയിലെ പല സിനിമകളുടെയും ചിത്രീകരണം പൂര്‍ത്തിയായി. എന്നാല്‍ ഇതുവരെ റിലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :