ജഗതിയുടെ തിരിച്ചു വരവ്, മമ്മൂട്ടിയുടെ 'സിബിഐ 5 ദ ബ്രെയ്ന്‍' ട്രെയിലറിന് 2 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 23 ഏപ്രില്‍ 2022 (08:56 IST)

ജഗതിയുടെ തിരിച്ചു വരവ്. ടീസറില്‍ പോലും കാണിക്കാത്ത ജഗതിയുടെ കഥാപാത്രത്തെ സിബിഐ 5 ട്രെയിലറില്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തി. വര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ പ്രിയ നടനെ കണ്ട സന്തോഷത്തിലാണ് അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും.

യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ് 'സിബിഐ 5 ദ ബ്രെയ്ന്‍' ട്രെയിലര്‍. ഇതിനോടകം 2 മില്യണില്‍ കൂടുതല്‍ ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

മെയ് 1 ന് സിബിഐ 5 ദി ബ്രെയിന്‍ പ്രദര്‍ശനം തുടങ്ങും.ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.രഞ്ജി പണിക്കര്‍, സായ്കുമാര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
പ്രദര്‍ശനത്തിനെത്തും മുമ്പേ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്.

സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ സൂര്യ ടിവി ആണ് നേടിയിരിക്കുന്നത്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം ചിത്രം ഒടിടിയില്‍ എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :