പാചകത്തിലും പിന്നിലല്ല, മോഹന്‍ലാലിനൊപ്പം പ്രണവ്, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (12:26 IST)
മലയാള സിനിമയിലെ വിജയ നായകന്മാരില്‍ ഒരാളായി പ്രണവ് മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. യാത്ര തിരക്കിലാണ് നടന്‍. അടുത്തവര്‍ഷം പ്രണവിന്റെ പുതിയ സിനിമകള്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അച്ഛന്‍ മോഹന്‍ലാലിനൊപ്പം പാചക പരീക്ഷണങ്ങളില്‍ ഒപ്പം കൂടുന്ന പ്രണവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.A post shared by Mollywood King (@mollywoodking)

പ്രണവ് യൂറോപ്യന്‍ യാത്രയിലാണെന്ന് വിനീത് ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു.'റാം' ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :