കെ ആര്‍ അനൂപ്|
Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (11:05 IST)
കടലില്‍ വീണ നായയെ കരയില്‍ എത്തിച്ച് പ്രണവ് മോഹന്‍ലാല്‍. നടുകടലില്‍ പെട്ടുപോയ നായയെ നീന്തി ചെന്ന് രക്ഷപ്പെടുത്തുന്ന നടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇക്കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ചെന്നൈയില്‍ വെച്ചാണ് സംഭവം നടന്നത് എന്നാണ് വിവരം.
രക്ഷപ്പെടുത്തിയ നായയെ മറ്റു നായകളുടെ കൂട്ടത്തിലേക്ക് വിടുന്നതും വീഡിയോയില്‍ കാണാനാകും. മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ കാണിച്ച താരത്തിന്റെ മനസ്സിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. ഇതാണ് യഥാര്‍ത്ഥ ഹീറോയിസം എന്നാണ് ആരാധകര്‍ പറയുന്നത്.