പ്രണവിനൊപ്പം വിസ്മയയും യാത്രയില്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:18 IST)

മോഹന്‍ലാലും പ്രണവും സിനിമയുടെ ലോകത്ത് ആണെങ്കില്‍ വിസ്മയ ആകട്ടെ എഴുത്തിന്റെയും ചിത്രം വരയുടെയും പിറകെയാണ്. ഇതിനെല്ലാം പുറമേ തായ് ആയോധന കലയിലും താര പുത്രിക്ക് താല്പര്യമുണ്ട്. പരിശീലന വീഡിയോകള്‍ വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ചേട്ടന്‍ പ്രണവിനൊപ്പം യാത്രയിലാണ് വിസ്മയ.

യാത്രാവിശേഷങ്ങള്‍ എല്ലാം വിസ്മയ പങ്കുവെച്ചിട്ടുണ്ട്.ട്രക്കിംഗ് നടത്തിയും മലനിരകളില്‍ ടെന്റ് അടിച്ച് താമസിച്ചുമൊക്കെ ആണ് യാത്ര ആവോളം ആസ്വദിക്കുന്നത്.
പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ അധികമൊന്നും കാണാനാകില്ല. എഴുത്തിന്റെ ലോകത്താണ് താര പുത്രി. തന്റെ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നൊരു പുസ്തകവും വിസ്മയ പുറത്തിറക്കിയിരുന്നു.

അച്ഛന്റെ പാത പിന്തുടര്‍ന്ന് പ്രണവ് സിനിമയില്‍ പതിയെ സജീവമാകുകയാണ്. ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്. റിലീസിനൊരുങ്ങുന്ന സിനിമയിലെ പ്രണവിന്റെ രൂപം എല്ലാം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :