'പൊന്നിയിന്‍ സെല്‍വന്‍ 1' 500 കോടി ക്ലബ്ബില്‍ എത്തുമോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (15:04 IST)
'പൊന്നിയിന്‍ സെല്‍വന്‍ 1' ബിഗ് സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്.റിലീസായി ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് 200 കോടി കളക്ഷന്‍ നേടിയ ചിത്രം വന്‍ വിജയമായി മാറി. യുഎസില്‍ ഒരു തമിഴ് ചിത്രത്തിനും മുമ്പെങ്ങും ലഭിക്കാത്ത നേട്ടം കൈവരിക്കാന്‍ 'പൊന്നിയിന്‍ സെല്‍വന്‍ 1' ആയി. 6 മില്യണ്‍ ഡോളറിലധികം (ഏകദേശം 50 കോടി രൂപ) അവിടെനിന്ന് ചിത്രം സ്വന്തമാക്കി.

റിലീസ് ചെയ്ത് 13 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകമെമ്പാടുമുള്ള കളക്ഷന്‍ ഏകദേശം 420 കോടി രൂപയാണ്.മൂന്നാം വാരം അവസാനിക്കുന്നതിന് മുമ്പ് ചിത്രം 500 കോടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :