മമ്മൂട്ടിയെ ഗാനഗന്ധർവ്വനാക്കിയത് ആര്? അതിന് പിന്നിലും കഥകളുണ്ട്

മമ്മൂട്ടിയെ ഗാനഗന്ധർവ്വനാക്കിയത് ആര്? അതിന് പിന്നിലും കഥകളുണ്ട്

Rijisha M.| Last Updated: തിങ്കള്‍, 5 നവം‌ബര്‍ 2018 (08:45 IST)
മലയാളികൾക്ക് മറ്റൊരു സൂപ്പർഹിറ്റ് ചിത്രം തരാൻ ഒരുങ്ങുകയാണ് പിഷാരടി - മമ്മൂട്ടി കൂട്ടുകെട്ട്. ഗാനഗന്ധർവന്റെ അനൗൺസ്‌മെന്റും മമ്മൂട്ടിയുടെ ലുക്കുമെല്ലാം തന്നെ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇക്കയുടെ പുതിയ ഗെറ്റപ്പ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ ഗെറ്റപ്പിന്റെ പിന്നിലെ കരവിരുത് ആരുടേതാണെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാം.

എന്നാൽ അറിഞ്ഞോളൂ സേതു ശിവാനന്ദന്‍ എന്ന കായംകുളംകാരന്റെ കരവിരുതാണ് ആ ചിത്രത്തിന് പിന്നിലുള്ളത്. ഗാനഗന്ധര്‍വന്‍ മാത്രമല്ല 'പത്തേമാരി'യിലെ പള്ളിക്കല്‍ നാരായണനും, 'ആമി'യിലെ കമലാദാസും, 'ഞാന്‍ മേരിക്കുട്ടി'യിലെ മേരിക്കുട്ടിയുമെല്ലാം സേതുവിന്റെ സൃഷ്‌ടിയാണ്.

മമ്മൂട്ടിയ്‌ക്ക് വേണ്ടി സേതു വര്‍ക്ക് ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഗാനഗന്ധര്‍വന്‍. പത്തേമാരി,
പുത്തന്‍ പണം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്‌തതിന് ശേഷമാണ് ഇപ്പോൾ പുതിയ ലുക്കിൽ കലാസദൻ ഉല്ലാസായി മമ്മൂട്ടിയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

മലയാളത്തിന് പുറമെ തമിഴില്‍ ജയം രവി നായകനായി എത്തിയ 'വനമകന്‍' എന്ന ചിത്രത്തിലെ ടാറ്റു വര്‍ക്കുകള്‍ ചെയ്‌തിരുന്നു. 'പുലികേശി' എന്ന ചിത്രത്തിലും സേതു പ്രവർത്തിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :