അനുബന്ധ വാര്‍ത്തകള്‍
- പത്മകുമാറിന് മമ്മൂട്ടി നിര്‍ദ്ദേശം നല്കി, ഓണത്തിന് മാമാങ്കം റിലീസ് ചെയ്യണം - ബോളിവുഡില്‍ നിന്ന് ശ്യാം കൌശല്‍ പറന്നെത്തി; ഷൂട്ടിംഗ് പൊടിപൊടിക്കുന്നു!
- ‘ഉണ്ട’ പൊളിക്കുമെന്ന് ആരാധകര്‍; പൊലീസ് യൂണിഫോമില്‍ കിടിലന്‍ ലുക്കില്‍ മമ്മൂട്ടി - വൈറലായി ചിത്രങ്ങള്‍
- ചെന്നൈ – മംഗലാപുരം മെയില്‍ ഷൊർണൂരിൽ പാളം തെറ്റി; സിഗ്നൽ സംവിധാനം തകരാറില്‍ - ട്രെയിനുകൾ വൈകും
- മമ്മൂട്ടിയുടെ സിനിമയാണോ? ആരാധകര്‍ പൊറുക്കില്ല!
- മമ്മൂട്ടി നടത്തുന്നതും അനുകരണമാണ്, പക്ഷേ അത് മറ്റ് പലരെയും പോലെ അല്ല!
പേരന്പ് ബ്ലോക്ബസ്റ്റര്‍, കളക്ഷന്‍ 30 കോടി - ബലമായത് കുടുംബപ്രേക്ഷകര്‍ !
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് തമിഴ് ചിത്രം പേരന്പ്. ചിത്രം ഇതുവരെ 30 കോടി രൂപയാണ് ആഗോള കളക്ഷന്‍ നേടിയിരിക്കുന്നതെന്നാണ് വിവരം. റാം സംവിധാനം ചെയ്ത ഈ ഇമോഷണല്‍ ഡ്രാമ നിരൂപക പ്രശംസയും തിയേറ്റര്‍ കളക്ഷനും ഒരുപോലെ സ്വന്തമാക്കി.
ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് പേരന്പ് റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ വലിയ ജനശ്രദ്ധ ഈ ചിത്രത്തിണ് ലഭിച്ചിരുന്നു. തിയേറ്ററുകളില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ ഈ മേളകളിലെ പ്രകടനം നിര്‍ണായകമായി.
മമ്മൂട്ടി, സാധന, അഞ്ജലി അമീര്‍ എന്നിവരുടെ താരതമ്യങ്ങളില്ലാത്ത പെര്‍ഫോമന്‍സാണ് പേരന്പ് എന്ന സിനിമയെ ഇത്രവലിയ വിജയമാക്കി തീര്‍ത്തത്. ഏഴുകോടി ബജറ്റില്‍ പൂര്‍ത്തിയായ സിനിമ പി എല്‍ തേനപ്പനാണ് നിര്‍മ്മിച്ചത്.
ഈ വര്‍ഷത്തെ ദേശീയ പുരസ്കാരത്തില്‍ പേരന്‍പും അതിന്റെ പിന്നണിപ്രവര്‍ത്തകരും മികച്ചനേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.