അമ്മയുടെ വയറ്റില്‍ കുഞ്ഞുവാവ, ചേച്ചി ആവാനുള്ള നിലക്കുട്ടിയുടെ കാത്തിരിപ്പ്.. പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2023 (10:27 IST)
സോഷ്യല്‍ മീഡിയയുടെ ലോകത്ത് നിലക്കുട്ടിയും ഒരു താരം തന്നെയാണ്. അച്ഛന്‍ ശ്രീനിഷും അമ്മ പേളി മാണിയും വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കാറുണ്ട്. കൂടാതെ നിലയ്ക്കായുള്ള പേജുകള്‍ വേറെ ഉണ്ട്. തന്റെ വീട്ടിലേക്ക് ഒരു കുഞ്ഞാറ്റ എത്തുന്ന ത്രില്ലലാണ് കുട്ടിത്താരം.
നിറവയറില്‍ പേളി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.മൂന്നാറില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എക്‌സ്പ്രഷന്‍ ക്വീന്‍ നില തന്നെയാണ് ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം.
നില ഇപ്പോള്‍ തന്നെ വലിയൊരു ചേച്ചിയാണ്. രണ്ട് കുഞ്ഞനുജന്മാര്‍ ഉണ്ട് കുട്ടിക്ക്.ഇളയമ്മ റേച്ചലിന് രണ്ടാണ്‍കുട്ടികളാണ്.റെയ്ന്‍, കയ് എന്നാണ് കുഞ്ഞുങ്ങളുടെ പേര്.കയ് ജനിച്ച ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :