1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'Father's first hit was Tenkashipatnam, a film produced by Lal Uncle'; Chandu Salimkumar with actors and actresses

'അച്ഛന്റെ ആദ്യത്തെ ഹിറ്റ് തെങ്കാശിപ്പട്ടണം, അത് ലാല്‍ അങ്കിള്‍ പ്രൊഡ്യൂസ് ചെയ്ത പടം';നടികര്‍ വിശേഷങ്ങളുമായി ചന്തു സലിംകുമാര്‍

Chandu Salimkumar
Chandu Salimkumar
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാലിക്'. മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകനാണ്.ചന്തു സലിം കുമാര്‍ ഒടുവില്‍ അഭിനയിച്ചത് മഞ്ഞുമല്‍ ബോയിസിലായിരുന്നു.ഇപ്പോഴിതാ നടന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍.
 
'ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ആദ്യം പറഞ്ഞത് എന്റെ ആദ്യത്തെ സിനിമ കഴിയുന്നതിനുമുമ്പ് വേറൊരു സിനിമയില്‍ നിന്ന് കോള്‍ വരണംം അല്ലെങ്കില്‍ നീയൊരു ആര്‍ട്ടിസ്റ്റ് അല്ല എന്നായിരുന്നു. അപ്പോള്‍ എനിക്ക് അച്ഛന്റെ മുന്നില്‍ ആളാവാന്‍ അവസരം ഒരുക്കി തന്ന ആളാണ് ജീന്‍പോള്‍ ചേട്ടന്‍. ജീന്‍ ചേട്ടനോടാണ് എനിക്ക് ഏറ്റവും വലിയ നന്ദി പറയാനുള്ളത്. അവിടെ ഞാന്‍ തോറ്റില്ല.ചേട്ടന്‍ എന്നെ പടം കഴിയുന്നതിന് മുമ്പ് തന്നെ വിളിച്ചു. നടികളില്‍ നിന്ന് ആദ്യത്തെ കോള്‍ വന്നപ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞത് ലാലേട്ടന്റെ പടമാണ് നീ എന്തായാലും ചെയ്യണം ബാക്കിയുള്ളവര്‍ പറയുന്നത് കേള്‍ക്കുകയോ ഒന്നും വേണ്ട എന്നായിരുന്നു.
 
കാരണം അച്ഛന്റെ ആദ്യത്തെ ഹിറ്റ് തെങ്കാശിപ്പട്ടണം ആയിരുന്നു. അത് ലാല്‍ അങ്കിള്‍ പ്രൊഡ്യൂസ് ചെയ്ത പടമാണ്. നടികറും അങ്ങനെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു '-ചന്തു സലിംകുമാര്‍ പറഞ്ഞു.
 
 
അടുത്ത ലേഖനം
ചിലപ്പോള്‍ മെലിയും ചിലപ്പോള്‍ വണ്ണം വയ്ക്കും,മോശം കമന്റുകള്‍ പറഞ്ഞ് വേദനിക്കരുത്: തന്റെ രോഗത്തെ വെളിപ്പെടുത്തി അന്നാ രാജന്‍